Sunday, December 19, 2010

പഞ്ചവർണക്കിളി-7

പാട്ടുപാടാനൊരുങ്ങിയ പഞ്ചവർണക്കിളി പെട്ടെന്ന് ചിറകു കുടഞ്ഞ്
തൊട്ടടുത്ത മരക്കൊമ്പിലേക്കു പറന്നു..അവിടെ ഒരു
മലമുഴക്കി വേഴാമ്പൽ ആകശത്തേയ്ക്കു നോക്കി
ഇരിക്കുന്നുണ്ടായിരുന്നു
“ പ്രാക്കുട്ടാ..എത്ര നാളായി നിന്നെകണ്ടിട്ട്..നീ എവിടെയയിരുന്നു..
”ഞാൻ കിഴക്കേദേശത്തെ മഞ്ചാടിക്കാട്ടിൽ പൂമരങ്ങളുടേയും
മാനത്തിന്റേയും ഭംഗി നോക്കി ഇരിയ്കായിരുന്നു..ദേ..എന്റെ
കണ്ണിലേക്കൊന്നു നോക്ക് ആയിരം വർണങ്ങൾ കാണുന്നില്ലേ..“
”അതെ...“
”എന്താ കുട്ടികളെ അവിടെ ഒരു സ്വകാര്യം? വേഗം വാ പഞ്ചു..“
ഞാൻ ദാ വരുന്നു ജെംസു ചേട്ടാ ഈ പ്രാക്കുട്ടൻ എന്റെ കൂട്ടുകാരനാ.
” ഓ..പഞ്ചുവിനിപ്പോൾ പകുതി ആശ്വസമായതുപോലുണ്ട്.“
ഉണ്ണിക്കുട്ടൻ കണ്ണു ചിമ്മി
“ഞാൻ പാടാൻ പോകുന്ന പാട്ട് ഇവനും അറിയാം..ന്റെ അമ്മ പഠിപ്പിച്ചതാ..”
”എന്നൽ ശരി എല്ലവർക്കും ഈ പുല്പ്പരപ്പിൽ ഇരിക്കാം
മെക്കൻ സന്യാസിക്കു ചുറ്റും എല്ലവരും ഇരുന്നു പഞ്ചു വീണ്ടും ചുണ്ടു തുറന്നു
“കൊച്ചു കൊല്ലന്റാലേല്‌
കൊച്ചുകൊല്ലന്റലേല്‌
പിച്ചാത്തിപ്പണിയേ..
പിച്ചാത്തി പണിതോണ്ടു
മയിലാടും വഴി പോകല്ലേ
കൊച്ചുകൊല്ലന്റാലേല്‌
അറുപ്പോത്തിപ്പണിയേ,
പുല്ലറുക്കും കൈകോണ്ടു,
മയിലാടും വഴിപോകല്ലേ
കൊച്ചു കൊല്ലന്റാലേല്‌
കൂന്താലിപ്പണിയേ
ചെളിനിറഞ്ഞ കാലോണ്ടു
മയിലാടും വഴി പോകല്ലേ
കൊച്ചുകൊല്ലന്റാലേല്‌
പൊന്നുരുക്കും പണിയേ
പൊന്നുരുക്കും കൈകോണ്ടു,
മയിലടും വഴി പോകാല്ലോ
മയിലടും വഴി പോകല്ലോ

പാട്ടു പാടിപ്പാടി എല്ലാവരും നൃത്തം ചെയ്യാൻ തുടങ്ങി..

2 comments:

  1. പ്രിയപ്പെട്ട നിര്‍മല,
    ഹൃദ്യമായ നവവത്സരാശംസകള്‍ !
    ഈ നാടന്‍ പാട്ടുകളൊക്കെ എനിക്ക് പാടി നടക്കാന്‍ വലിയ ഇഷ്ടമാണ്!
    കുട്ടികള്‍ക്കായി ഇനിയും എഴുതണം! എന്നിട്ട് അവര്‍ക്കായി പാടുകയും വേണം !
    അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  2. കൂട്ടു കൂടാന്‍ പറ്റിയ ഒരു കിളിയാണല്ലോ.
    ഞാനും വരട്ടെ ?

    ReplyDelete