Thursday, December 16, 2010

പഞ്ചവർണക്കിളി-4


“നീ എന്താ ഉണ്ണിക്കുട്ടാ ആ മരക്കൊമ്പിൽ നോക്കി നില്ക്കുന്നത്?
”കുട്ടൻ അങ്ങൊട്ടോന്നു നോക്കിക്കെ...നമ്മുടെ മരം കൊത്തി
ജെംസു ചേട്ടനെക്കാണാൻ എന്തോരു ചേലാ..
“അയ്യോ ജെംസു ചേട്ടനോ?
”പഞ്ചുകുട്ട്യെ നിന്റെ ശബ്ദം വല്ലാതെ ഇടറീട്ടുണ്ട്ല്ലൊ..എന്തുപറ്റി?
മരംകൊത്തി വലിയ ഒരു പോടിനുള്ളിലേയ്ക്കു തലയിട്ട്ചുണ്ടു
പിളർന്ന് കീടങ്ങളെ ഉള്ളിലാക്കിനുണഞ്ഞു.
“ജെംസു ചേട്ടൻ എന്റെ
അച്ഛനെം അമ്മെം കണ്ടോ?
” ഏഴാം കടലിനപ്പുറത്തെമാമല നാട്ടിലെ ഏഴിമണൽ കാട്ടിൽ തീറ്റതേടി
നടക്കുമ്പോൾ ഞാനവരെ കണ്ടിരുന്നു..
“അയ്യോ എന്നിട്ട് അവരെവിടെപ്പോയി?
”അവിടിപ്പോൾ വർണമഴകൾവീണ്‌വെള്ളപ്പൊക്കമാണ്‌..ചുവപ്പും നീലയും
പച്ചയും ഓറഞ്ചും നിറത്തിലെ വർണമേഘങ്ങൾ ആകാശം മുഴുവൻ
പാറി നടക്കുന്നു..ഒരിറ്റുശുദ്ധ്ജലം എവിടിന്നും കിട്ടാനില്ല..നാട്ടുക്കിളികൾ കൂട്ടം
കൂടി നിലവിളിക്കുന്ന ശബ്ദം മാത്രമേ എവിടേയും കേൾക്കാനുള്ളു..കാട്ടു പക്ഷികൾ ജീവനും കൊണ്ട് ഓടി രക്ഷപെടുകയാണ്‌..പഞ്ചവർണക്കിളിയുടെ കണ്ണ്‌ നിറഞ്ഞൊഴുകി
പശു കുട്ടിയും പൂച്ചക്കുട്ടിയും സഹതപത്തോടെ അവളെ നോക്കി.

1 comment: