Sunday, December 19, 2010

പഞ്ചവർണക്കിളി-7

പാട്ടുപാടാനൊരുങ്ങിയ പഞ്ചവർണക്കിളി പെട്ടെന്ന് ചിറകു കുടഞ്ഞ്
തൊട്ടടുത്ത മരക്കൊമ്പിലേക്കു പറന്നു..അവിടെ ഒരു
മലമുഴക്കി വേഴാമ്പൽ ആകശത്തേയ്ക്കു നോക്കി
ഇരിക്കുന്നുണ്ടായിരുന്നു
“ പ്രാക്കുട്ടാ..എത്ര നാളായി നിന്നെകണ്ടിട്ട്..നീ എവിടെയയിരുന്നു..
”ഞാൻ കിഴക്കേദേശത്തെ മഞ്ചാടിക്കാട്ടിൽ പൂമരങ്ങളുടേയും
മാനത്തിന്റേയും ഭംഗി നോക്കി ഇരിയ്കായിരുന്നു..ദേ..എന്റെ
കണ്ണിലേക്കൊന്നു നോക്ക് ആയിരം വർണങ്ങൾ കാണുന്നില്ലേ..“
”അതെ...“
”എന്താ കുട്ടികളെ അവിടെ ഒരു സ്വകാര്യം? വേഗം വാ പഞ്ചു..“
ഞാൻ ദാ വരുന്നു ജെംസു ചേട്ടാ ഈ പ്രാക്കുട്ടൻ എന്റെ കൂട്ടുകാരനാ.
” ഓ..പഞ്ചുവിനിപ്പോൾ പകുതി ആശ്വസമായതുപോലുണ്ട്.“
ഉണ്ണിക്കുട്ടൻ കണ്ണു ചിമ്മി
“ഞാൻ പാടാൻ പോകുന്ന പാട്ട് ഇവനും അറിയാം..ന്റെ അമ്മ പഠിപ്പിച്ചതാ..”
”എന്നൽ ശരി എല്ലവർക്കും ഈ പുല്പ്പരപ്പിൽ ഇരിക്കാം
മെക്കൻ സന്യാസിക്കു ചുറ്റും എല്ലവരും ഇരുന്നു പഞ്ചു വീണ്ടും ചുണ്ടു തുറന്നു
“കൊച്ചു കൊല്ലന്റാലേല്‌
കൊച്ചുകൊല്ലന്റലേല്‌
പിച്ചാത്തിപ്പണിയേ..
പിച്ചാത്തി പണിതോണ്ടു
മയിലാടും വഴി പോകല്ലേ
കൊച്ചുകൊല്ലന്റാലേല്‌
അറുപ്പോത്തിപ്പണിയേ,
പുല്ലറുക്കും കൈകോണ്ടു,
മയിലാടും വഴിപോകല്ലേ
കൊച്ചു കൊല്ലന്റാലേല്‌
കൂന്താലിപ്പണിയേ
ചെളിനിറഞ്ഞ കാലോണ്ടു
മയിലാടും വഴി പോകല്ലേ
കൊച്ചുകൊല്ലന്റാലേല്‌
പൊന്നുരുക്കും പണിയേ
പൊന്നുരുക്കും കൈകോണ്ടു,
മയിലടും വഴി പോകാല്ലോ
മയിലടും വഴി പോകല്ലോ

പാട്ടു പാടിപ്പാടി എല്ലാവരും നൃത്തം ചെയ്യാൻ തുടങ്ങി..

Saturday, December 18, 2010

പഞ്ചവർണക്കിളി-6


“ഓ എനിക്കു വല്ലാതെ ദാഹിക്കുന്നു.ഈ ചുള്ളിക്കുട്ടൻ നില വിളിച്ച്‌
പേടിപ്പിച്ചുകളഞ്ഞില്ലേ..”പൂച്ചകുട്ടി ചുള്ളിക്കുട്ടനെ നോക്കി മീശ രോമങ്ങൾചലിപ്പിച്ചു.“ഉണ്ണിക്കുട്ടന്റെകളിയാക്കൽ ചുള്ളിക്കുട്ടനു തീരെപിടിച്ചില്ല.
“വഴക്കിടാതെ വരിൻ കുട്ടികളേ നമുക്കെല്ലാവർക്കും കൂടി ആതടാകക്കരയിൽ ഇരിക്കാം വെളളം
വേണ്ടവർക്ക്‌ കുടിക്കുകയും ചെയ്യാം
“ മെക്കൻ സന്യാസീ ഞങ്ങൾക്കൊരുപാട്ടുപാടിത്തരുമോ?
സുന്ദരക്കുട്ടനും ഉണ്ണിക്കുട്ടനും മെക്കൻ കടുവയുടെപുറത്ത്‌ മേലുരസി നിന്നു
”.എനിക്കിക്കിളിയാകുന്നു..അങ്ങോട്ടു നീങ്ങി നില്കിൻ ക്ട്ടികളേ.
മെക്കൻ കടുവ ഒന്ന് ഇളകി ഇരുന്നു.
“ഭയം വിട്ടുമാറാത്ത ചുള്ളിക്കുട്ടൻ അവരുടെ കുസൃതികൾ മാറി നിന്ന് ഇടം കണ്ണുകൊണ്ട്
നോക്കി.”
“അവനിപ്പോഴും പേടി മാറിയിട്ടില്ല....ഹ ഹ..ഹാ..” മെക്കൻ കടുവ കുംഭ കുലുക്കി ചിരിച്ചു..“
” ഒരു കാര്യം ചെയ്യ് ആരെങ്കിലും ഒരു പട്ടുപാട് “മരം കൊത്തി തലചരിച്ചു പറഞ്ഞു”ജെസുചേട്ടൻ പറഞ്ഞതു നേരാ..നമുക്കു പാട്ടുപാടാം ..ആരാ ഇപ്പൊൾ പാടുക?
“മെക്കൻ സന്യസീ ഈ പഞ്ചവർണക്കിളി നന്നയിപാടുന്നതു ഞാൻ കേട്ടിട്ടുണ്ട്..മാമല നാട്ടിൽ പോയി വരുമ്പോൾ അവളുടെ അമ്മ പഠിപ്പിച്ചതാ..”ഈ ഉണ്ണിക്കുട്ടൻ പറയുന്നത് നേരാണോ
പഞ്ചു..“ ”അതെ..“കണ്ണീർ തുടച്ചുകൊണ്ട് അവൾ തലയാട്ടി..
”മിടുക്കി മോളൊരു പട്ടു പാടിക്കേ..“
മെക്കൻ കടുവ പ്രോത്സാഹിപ്പിച്ചു. അനുസരണയുള്ള കുട്ടിയണ്‌ പഞ്ചു..
“എപ്പൊഴും ന്റെ അമ്മേന്റെ കൂടെയാ പാടറുള്ളത്”
“അതിനെന്താ ഞങ്ങൾ എല്ലരും കൂടിപ്പാടാല്ലോ..”
“ശരി..”അവൾ പാടാനായി മെല്ലെ ചുണ്ടു പിളർന്നു...

Friday, December 17, 2010

അറിയിപ്പ്

മിന്നാമിന്നിയെ വ്യജ സിഡിക്കാർ
തട്ടിക്കൊണ്ട്ടുപോയി പകുതി വിലയ്ക് കമ്പോളത്തിൽ വില്ക്കുന്നു .. പഞ്ച വർണക്കിളിയേയും കഥാ കൊള്ളക്കാർ തട്ടികൊണ്ടുപോയി അനിമേഷൻ ചന്തയിൽ വില്ക്കുമോ എന്ന ഭീതിയുണ്ട്..ഇത് കളങ്കമില്ലാത്ത ഇളം
പൈങ്കിളിയല്ലേ................

പഞ്ചവർണക്കിളി-5


“അയ്യോ രക്ഷിക്കണേ...രക്ഷിക്കണേ”
“.എതോ ഒരു ആട്ടിൻ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നല്ലൊ അല്ലേ.
അവന്‌ എന്തോ ആപത്തു പിണഞ്ഞിരിക്കുന്നു.വാരിൻ കൂട്ടരേ
നമുക്കെല്ലാർക്കുംകൂടി അങ്ങോട്ടുപോയി നോക്കാം”
പഞ്ചവർണക്കിളിയും സുന്ദരിപ്പശുവിന്റെ മകൻസുന്ദരക്കുട്ടനും പൂച്ചക്കുട്ടി ഉണ്ണികുട്ടനും മരം കൊത്തി ജെംസു
ചേട്ടനോടൊപ്പംതെക്കേ ദിക്കിലേയ്കു തിരിച്ചു..

അതാ അവിടെ പേടിച്ചു വിറച്ചു നില്ക്കുന്നു ഒരു ആട്ടിൻ കുട്ടി..
“അല്ല അതു നമ്മുടെ ചുള്ളിക്കുട്ടനല്ലേ..ഇവനെന്തു പറ്റി?
ജെംസു ചേട്ടൻ അവന്റെ അടുത്തേയ്കു പറന്നു.
”ചേട്ടാ എന്റെ കഥ ഇപ്പോൾ കഴിയും..എന്റെ അമ്മ കാണാതെ
കാടൊന്നു കാണാൻ ഇറങ്ങിയതാ...ദേ അങ്ങോട്ടൊന്നു
നോക്കിക്കേ...“
അതാ കാട്ടിനുള്ളിൽ ഒരു മുരടനക്കം...ഒരു തല മെല്ലെ നീണ്ടു.
”ഹ ..ഹ.. ഹാ..“ കൂട്ടുകാർ ഒന്നടങ്കം പൊട്ടിച്ചിരിച്ചു..
എന്താണു സംഭവിക്കുന്നതെന്നറിയതെ അവൻ എല്ലാവരേയും
പകച്ചു നോക്കി.ഇതു നമ്മുടെ മെക്കൻകടുവയല്ലെ..സന്യസി കടുവാ..ഒരുകുഞ്ഞുറുമ്പിനെപ്പോലും നോവിക്കില്ല ഈ മഹാൻ.പിന്നെ
വിശപ്പു സഹിക്കാതായാൽ വല്ല ചാവാറയ ജന്തുക്കളേയും
പിടിച്ചുതിന്നും.അത്രയേയുള്ളു...“

“ മെക്കൻ കടുവ പുഞ്ചിരിച്ചുകൊണ്ട്‌
പുറത്തേയ്ക്കു വന്നു.

Thursday, December 16, 2010

പഞ്ചവർണക്കിളി-4


“നീ എന്താ ഉണ്ണിക്കുട്ടാ ആ മരക്കൊമ്പിൽ നോക്കി നില്ക്കുന്നത്?
”കുട്ടൻ അങ്ങൊട്ടോന്നു നോക്കിക്കെ...നമ്മുടെ മരം കൊത്തി
ജെംസു ചേട്ടനെക്കാണാൻ എന്തോരു ചേലാ..
“അയ്യോ ജെംസു ചേട്ടനോ?
”പഞ്ചുകുട്ട്യെ നിന്റെ ശബ്ദം വല്ലാതെ ഇടറീട്ടുണ്ട്ല്ലൊ..എന്തുപറ്റി?
മരംകൊത്തി വലിയ ഒരു പോടിനുള്ളിലേയ്ക്കു തലയിട്ട്ചുണ്ടു
പിളർന്ന് കീടങ്ങളെ ഉള്ളിലാക്കിനുണഞ്ഞു.
“ജെംസു ചേട്ടൻ എന്റെ
അച്ഛനെം അമ്മെം കണ്ടോ?
” ഏഴാം കടലിനപ്പുറത്തെമാമല നാട്ടിലെ ഏഴിമണൽ കാട്ടിൽ തീറ്റതേടി
നടക്കുമ്പോൾ ഞാനവരെ കണ്ടിരുന്നു..
“അയ്യോ എന്നിട്ട് അവരെവിടെപ്പോയി?
”അവിടിപ്പോൾ വർണമഴകൾവീണ്‌വെള്ളപ്പൊക്കമാണ്‌..ചുവപ്പും നീലയും
പച്ചയും ഓറഞ്ചും നിറത്തിലെ വർണമേഘങ്ങൾ ആകാശം മുഴുവൻ
പാറി നടക്കുന്നു..ഒരിറ്റുശുദ്ധ്ജലം എവിടിന്നും കിട്ടാനില്ല..നാട്ടുക്കിളികൾ കൂട്ടം
കൂടി നിലവിളിക്കുന്ന ശബ്ദം മാത്രമേ എവിടേയും കേൾക്കാനുള്ളു..കാട്ടു പക്ഷികൾ ജീവനും കൊണ്ട് ഓടി രക്ഷപെടുകയാണ്‌..പഞ്ചവർണക്കിളിയുടെ കണ്ണ്‌ നിറഞ്ഞൊഴുകി
പശു കുട്ടിയും പൂച്ചക്കുട്ടിയും സഹതപത്തോടെ അവളെ നോക്കി.

അറിയിപ്പ്


കുഞ്ഞുങ്ങളെപ്പോലെ
നിഷ്ക്കളങ്ക ഹൃദയമുള്ള ആർക്കും പഞ്ചവർണക്കിളിയുടെ
കൂട്ടുകാരാവാം.പഞ്ചവർണക്കിളിയുടെ കൂട്ടുകാരയിരിക്കുംകഥ മുന്നോട്ട് കൊണ്ടു പോകുന്നത്

Wednesday, December 15, 2010

“ങ്യാവോ..ങ്യാവോ ..നമ്മുടെ പഞ്ചവർണക്കിളിക്കെന്തുപറ്റി?
അവൾ ഇങ്ങനെ നിലവിളിക്കുന്നത് ഞനൊരിക്കലും
കേട്ടിട്ടില്ലല്ലോ കുട്ടാ....”
“ഒന്നും പറയേണ്ട ഉണ്ണികുട്ടാ..ഇവൾ ആരുമില്ലാത്തവളാണെന്നു പറഞ്ഞ് നിലവിളിക്കുകയാ..”
“ഇതു നല്ല കഥ തന്നെ..ഈ വിശാലമായ കാട്ടിൽ എത്ര
എത്ര ജീവികളാ നിന്നെസ്നേഹിക്കാൻ ഉള്ളത്...നീ ആ മരക്കൊമ്പിൽ നിന്ന് താഴേയ്ക്ക് ഇറങ്ങി വന്ന് ഒന്നു കണ്ണു തുറന്ന്
നോക്കിക്കേ..“അതു കേട്ട് പഞ്ച വർണക്കിളി
മെല്ലെ തഴത്തെ കൊമ്പിലേയ്‌ക്കു പറന്നിരുന്നു.സുന്ദര കുട്ടനേയും ഉണ്ണിക്കുട്ടനേയും
നോക്കി അവൾ പുഞ്ചിരിച്ചു.

പഞ്ചവർണക്കിളി-2
അതാ ...ഇലകൾ മെല്ലെ ഇളകുന്നു...ആരോ മെല്ലെ അടുത്തു
വരുന്നുണ്ടല്ലോ...അത് ആ സുന്ദരിപ്പശുവിന്റെ മകൻ
സുന്ദര കുട്ടനാണല്ലോ...
“എന്താ പഞ്ചവർണക്കിളീ..നീ ഇങ്ങനെ കിടന്നു
കൂക്കുവിളിക്കുന്നെ..”
ഓ...ഈ ഒറ്റക്കിരിക്കുമ്പോഴുള്ള വിഷമംസുന്ദരക്കുട്ടനെങ്ങനെ മനസ്സിലാവാനാ...“
” അതു ശരിയാ..എന്റെ അമ്മ കൂടെയുള്ളതുകൊണ്ട് ഒരു വിഷമവും ഞാൻ അറിയുന്നില്ല.അതിരിക്കട്ടെ നിന്റെ
അച്ഛ്നും അമ്മയും എവിടെപ്പോയി?

“ഏഴാം മലയ്കപ്പുറം തീറ്റതേടിപ്പൊയിട്ട് ദിനങ്ങൾ ഏഴു കഴിഞ്ഞു.അവർ എന്നെ
കളഞ്ഞിട്ടു പൊയെന്നാ തൊന്നുന്നത്..
”ഏയ് സ്വന്തം മതാ പിതാക്കളെപ്പറ്റി അങ്ങനെയൊന്നും ചിന്തിക്കല്ലേ...അവർ കാറ്റിലും മഴയിലും പെട്ടുപോയതാവാം..“
“..അങ്ങനെയെങ്കിൽ കൂട്ടം കിളികൾ ചേക്കേറാൻ എത്തുമ്പോൾ ചൊല്ലതിരിക്കുമോ...
(കിളികൂട്ട്ങ്ങൾ പഞ്ചവർണക്കിളിയോട് സത്യം മറച്ചുവെച്ചതാകുമോ?)

Tuesday, December 14, 2010


പഞ്ചവർണക്കിളി

ഒരു കൊടും കാടിനുള്ളിലയിരുന്നു പഞ്ചവർണക്കിളിയുടെ കൂട്.കൂട്ടിൽ അവൾ തനിച്ചയിരുന്നു.ഒരുദിവസം അവൾ വലിയ ഒരു മരതിന്റെ മുകളിൽ കയരി ഇരുന്ന് ഉറക്കെ വിളിച്ചു...
“കൂട്ടുകരേ...കൂട്ടുകാരെ.....(നൊക്കട്ടെ
എതൊക്കെ കൂട്ടുകാരാണു വരുന്നതെന്ന്?